കട്ടപ്പന: ഇൻഫാം നേതൃസംഗമവും ബഫർ സോൺ മോചനസമര പ്രഖ്യാപനവും 23ന് രാവിലെ 11ന് കട്ടപ്പന, മുണ്ടക്കയം, എരുമേലി സോണുകളിലായി നടക്കുമെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു. രാവിലെ 11ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പാരിഷ്ഹാളിൽ നടക്കുന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനും ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. കട്ടപ്പന സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കുന്ന സമരപ്രഖ്യാപനം വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. എരുമേലി അസംപ്ഷൻ ഫൊറോന പാരിഷ്ഹാളിൽ നടക്കുന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.