കട്ടപ്പന: ഇടുക്കിയുടെ കുടിയേറ്റ ചരിത്രം സവിശേഷ പ്രാധാന്യമുള്ളതാണെന്ന് സ്‌പീക്കർ എം.ബി. രാജേഷ്. ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരിയും ആദ്യകാല കുടിയേറ്റക്കാരനും രാഷ്ട്രീയ- തൊഴിലാളി സംഘടന നേതാവുമായിരുന്ന കെ.കെ. ദേവസ്യ രചിച്ച പുസ്തകം 'പോരാട്ടപർവ'ത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റം സർക്കാറുകൾ പ്രോത്സാഹിപ്പിച്ചതാണ്. ഇപ്പോൾ ചിലർ കുടിയേറ്റത്തിന്റെ ചരിത്രപരമായ കാര്യങ്ങൾ മാനിക്കാതെ പെരുമാറുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ സ്പീക്കർ മുൻ മന്ത്രി എം.എം. മണിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ പുസ്തക പരിചയം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. ജയചന്ദ്രൻ, ജില്ല സെക്രട്ടറി സി. വി. വർഗീസ്, മുൻ എം.പി. ജോയ്സ് ജോർജ്, ഫാ. സെബാസ്‌റ്റ്യൻ കൊച്ചുപുരയ്ക്കൽ, കെ.പി. ഹസൻ, സ്റ്റെനി പോത്തൻ, ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവർത്തകർ, വൈദികർ, വ്യാപാരി നേതാക്കൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.