തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബിരിയാണി ചെമ്പ് തലയിൽ ചുമന്ന് പ്രകടനമായിയെത്തിയ പ്രവർത്തകർ പിണറായി വിജയന്‍റെ കോലത്തിൽ ചെരിപ്പ്മാലയണിയിച്ചതിനു ശേഷം കത്തിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഓഫിസിന്‍റെയും കുടുംബത്തിന്‍റെയും പങ്ക് വിശദീകരിച്ച സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് വി.സി. അനീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ.എൻ. ദേവസ്യ, കെ.എസ്.യു ജില്ല പ്രസിഡന്‍റ് ടോണി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.എച്ച്. സജീവ്, വിനയവർധൻ ഘോഷ്, ടി.എൽ. അക്ബർ. പ്രവീൺ കവുങ്കൽ, ബിലാൽ സമദ്, അരുൺ പൂച്ചക്കുഴി, ആരിഫ് കരീം, എബി മുണ്ടക്കൻ, ഫസൽ സുലൈമാൻ, മാത്യു കെ. ജോൺ, സി.എം. മുനീർ എന്നിവർ സംസാരിച്ചു. FOTO TDL YOUTHCONGRESS മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സിവിൽ സ്റ്റേഷൻ മാർച്ച് നാളെ തൊടുപുഴ: സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30ന് തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് പ്രസിഡന്‍റ് സി.പി. മാത്യു അറിയിച്ചു. മാർച്ച് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.