കോവിഡ്: കുട്ടികള്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്തു

ഇടുക്കി: കോവിഡ്​ മൂലം മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്കുള്ള പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍നിന്നുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ.ഡി.എം ഷൈജു പി.ജേക്കബ് ഇടുക്കിയില്‍നിന്നുള്ള നാലു കുട്ടികള്‍ക്ക് സഹായം വിതരണം ചെയ്തു. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂനിഫോമും സൗജന്യമായി നല്‍കും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ്സ്​ എത്തുമ്പോള്‍ ആകെ 10 ലക്ഷം രൂപ ഈ കുട്ടികള്‍ക്ക് ലഭിക്കും. 18 വയസ്സ് തികയുമ്പോള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള പ്രതിമാസ സാമ്പത്തിക സഹായവും 23 വയസ്സ്​ എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപയും ലഭിക്കും. ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, ജില്ല ശിശുസംരക്ഷണ വകുപ്പ് ഓഫിസര്‍ എം.ജി. ഗീത, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. അനില്‍, ശിശുക്ഷേമ സമിതി അംഗങ്ങളായ അഡ്വ. കൃഷ്ണകുമാര്‍, അഡ്വ. സിമി സെബാസ്റ്റ്യന്‍, മറ്റ് ഉദ്യോഗസ്ഥരായ ജോമെറ്റ് ജോര്‍ജ്, ഭാമ ജനാര്‍ദനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.