ഉടുമ്പന്‍ചോലയിൽ ഡയാലിസിസ്​ സെന്‍റർ പ്രവർത്തനം തുടങ്ങി

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ ആദ്യ ഡയാലിസിസ് സെന്‍റര്‍ ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹില്‍സിന്‍റെ ആഭിമുഖ്യത്തിലാണ് ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചത്. ആദ്യഘട്ടമായി മൂന്ന് ഡയാലിസിസ് മെഷീനുകള്‍ ഒരുക്കിയിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച കേന്ദ്രത്തിൽ ഓരോ ദിവസവും ആറ് രോഗികള്‍ക്ക് ഡയാലിസിസ്​ സൗകര്യം ലഭ്യമാകും. ഭാവിയില്‍ 10 മെഷീനുകള്‍ വരെ സ്ഥാപിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നൽകുന്നത്​ ഉടുമ്പന്‍ചോല അഭിമന്യു ചാരിറ്റബിള്‍ സൊസൈറ്റിയാണ്​. ആവശ്യമായ ജീവനക്കാരെ ഗ്രാമപഞ്ചായത്ത് നല്‍കും. ഡയാലിസിസ് സെന്‍റർ എം.എം മണി എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. സജികുമാര്‍ അധ്യക്ഷതവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്‍റ്​ കെ.കെ. സജന്‍, അഡ്വ. വി.എം. ജോയി, അഡ്വ. ബേബി ജോസഫ്, ജോസ് ചാക്കോ, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്‍റ്​ തിലോത്തമ സോമന്‍, അഭിമന്യു ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബെന്‍സിലാല്‍, മെഡിക്കല്‍ ഓഫിസര്‍ മിലി എം, യൂനസ് സിദ്ദീഖ്, ടി.ആര്‍. മനോജ്, ജയന്‍, കെ.വി. ഷാജി, ബിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പോസ്റ്റർ പ്രകാശനം ചെയ്തു തൊടുപുഴ: ലോക പുകയിലവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് വഴിത്തല ശാന്തിഗിരി കോളജ് സോഷ്യൽ വർക്ക് വിഭാഗവും കളമശ്ശേരി രാജഗിരി ഔട്ട്റീച്ച് ഒ.ഡി.ഐ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ വെബിനാറിന്‍റെ പോസ്റ്റർ പ്രകാശനം തൊടുപുഴ എക്സൈസ് ഇൻസ്​പെക്ടർ സി.ആർ. പത്മകുമാർ സ്റ്റുഡന്‍റ്​ കോഓഡിനേറ്റർമാരായ അമൽ മത്തായി, സന്ദീപ് സന്തോഷ് എന്നിവർക്ക് കൈമാറി നിർവഹിച്ചു. കോഓഡിനേറ്റർമാരായ ജിന്‍റോ ജോർജ്, എൽദോ ഫിലിപ്, അശ്വനി ഉദയൻ, നവ്യ ദാസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.