Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മട്ടാഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഫോർട്ട്കൊച്ചി ഈരവേലിയിൽ മിഷാൽ പി.ജെയെയാണ് (28) ഇൻസ്പെക്ടർ തൃതീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 1.88 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പശ്ചിമകൊച്ചിയിലെ മയക്കുമരുന്ന് വിൽപന ശൃഖലയിലെ കണ്ണികളിൽപെട്ട പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിൻ കോളജ് പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ജഗതികുമാർ, എസ്.സി.പി.ഒ എഡ്വിൻ റോസ്, സി.പി.ഒമാരായ ബേബിലാൽ, മനു, പ്രിൻസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.