ട്വൻറി-20 കോര്‍പറേറ്റ് കുടിലബുദ്ധിയെന്ന്​ വെല്‍ഫെയര്‍ പാര്‍ട്ടി

കിഴക്കമ്പലം: ജനാധിപത്യത്തിന് വില പറയുന്ന കോര്‍പറേറ്റ് കുടിലബുദ്ധിയാണ് ട്വൻറി-20യെന്ന് വെല്‍ഫെയര്‍ പാർട്ടി.

'ആശ്രിതരായ പൗരന്മാരല്ല, നാം അന്തസ്സുള്ള പൗരന്മാർ' തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളിലുടെ പാർട്ടി കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി കാമ്പയിന്​ തുടക്കം കുറിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ടി.പി. യൂസഫലി പ്രമേയം വിശദീകരിച്ചു. സി.എസ്.ആര്‍ ഫണ്ട് ട്വൻറി-20യുടെ ഔദാര്യമല്ല അത് ജനങ്ങളുടെ അവകാശമാണ്.

ഒരു പ്രദേശത്തെ ജീവനും കുടിവെള്ളവും മണ്ണും മലിനമാക്കുന്നതിന് നിയമപ്രകാരം നല്‍കുന്ന പ്രായശ്ചിത്തമാണ് സി.എസ്.ആര്‍ ഫണ്ട്. അതിന് പകരം വോട്ട് ചോദിക്കുകയാണ്​ ട്വൻറി-20യെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.