കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്

കോതമംഗലം (എറണാകുളം): വെറ്റിലപ്പാറയിൽ വീട് നിലംപൊത്തി രണ്ടുപേർക്ക് പരിക്ക്. ദശലക്ഷം രാജീവ് ഗാന്ധി നഗറിലെ പട്ടരുകണ്ടം കൃഷ്ണൻകുട്ടി, ഭാര്യ അമ്മിണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള വീട് ശക്തമായ മഴയിൽ തകരുകയായിരുന്നു. ഇവരുടെ വാർക്ക വീട് പൂർണമായി നിലംപൊത്തുകയായിരുന്നു. നാട്ടുകാർ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കാലപ്പഴക്കം ചെന്ന വീടുകളാണ് ഇവിടെയുള്ളതെന്നും ഇവിടെ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Two injured in house collapse in Vettilappara, Kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.