മുഹമ്മദ് സാദിഖ്, വൈശാഖ്
Posted On
date_range Updated On
date_range മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
കൊച്ചി: മാരക ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ എറണാകുളം എക്സൈസ് റേഞ്ച് പാര്‍ട്ടിയുടെ പിടിയില്‍. പടമുഗളില്‍ നടത്തിയ റെയ്ഡില്‍ കര്‍ണാടക കൊടക് മടിക്കേരി യെമ്മമ്മേടില് മുഹമ്മദ് സാദിഖ് (28), മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറത്ത് വൈഷ്ണവം വീട്ടില്‍ വൈശാഖ് (25) എന്നിവരാണ് അറസ്റ്റിലായത്.
നൈറ്റ് പാര്‍ട്ടികളില്‍ ലഹരി കൂട്ടുന്ന ന്യൂജനറേഷന് സിന്തറ്റിക്ക് ഡ്രഗ് ഇനത്തില്‍പ്പെട്ട സൈക്കോ ട്രോപ്പിക്കും എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എയുടെ 11 ഗുളികകളും 30ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.