അറസ്റ്റിലായ രഞ്ജിത്ത്, റിയാസ്
കാക്കനാട്: പണയത്തിന് വാഹനം നൽകിയശേഷം പണം തിരികെ നൽകാതെ വാഹനവും യുവാവിനെയും തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ രണ്ടുപേർ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ റിയാസ്, രഞ്ജിത്ത് എന്നിവരെയാണ് തൃക്കാക്കര െപാലീസ് അറസ്റ്റ് ചെയ്തത്.
കുഴുപ്പിള്ളി കസാലപ്പറമ്പിൽ ജിനാസിനെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിെച്ചന്നാണ് കേസ്. വാഴക്കാല എംസ െറസിഡൻസിയിൽനിന്ന് ജിനാസിനെ കാറിൽ തട്ടിക്കൊണ്ടുപോകുകയും കൊടുങ്ങല്ലൂർ മൂന്നുപീടികയിലുള്ള ഗോഡൗണിലും പിന്നീട് കാട്ടൂരിലും തൃപ്രയാറും കൊണ്ടുപോയി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ജിനാസിൽനിന്ന് 15,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തിരുന്നു.
കൊടുങ്ങല്ലൂർ ഫൈവ് സ്റ്റാർ ഹാരിസ്, മൂന്നുപീടികയിൽ സലാല മൊബൈൽ ഷോപ്പ് ഉടമ റഹീം, ഇയാളുടെ സുഹൃത്ത് റിയാസ് എന്നിവരുമടക്കം കണ്ടാലറിയുന്ന പത്തുപേർക്കുമെതിരെയാണ് കേസ്. ബാക്കി പ്രതികൾ ഒളിവിലാണ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.