കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം സൗജന്യമാക്കി തൃക്കാക്കര നഗരസഭ

കാക്കനാട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിലെ ​െചലവ് ഏറ്റെടുത്ത് തൃക്കാക്കര നഗരസഭ. മരണപ്പെട്ടയാളുടെ ബന്ധുക്കളായിരുന്നു നേര​േത്ത ഇതിനാവശ്യമായ തുക നൽകിയത്. കാക്കനാട് അത്താണിയി​െല നഗരസഭയുടെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ കരാറെടുത്തവർക്ക് തുക ഇനി മുതൽ നഗരസഭ ഭരണസമിതിയാകും നൽകുക. നഗരസഭ അധ്യക്ഷ അജിത തങ്കപ്പനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേര​േത്ത 3000 രൂപയായിരുന്നു സംസ്കാരത്തിന്​ കരാറുകാർ ഈടാക്കിയിരുന്നത്. കോവിഡ് മൂലമല്ലാത്ത മരണങ്ങൾക്ക് 1500 രൂപയും. കോവിഡ് രോഗികളെ സംസ്കരിക്കാൻ കൂടുതൽ സുരക്ഷസംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ട സാഹചര്യത്തിലായിരുന്നു ഇരട്ടി തുക ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ, സംസ്കാരവുമായി ബന്ധപ്പെട്ട് നിർധന കുടുംബങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥ പരിഗണിച്ചാണ് അന്ത്യകർമങ്ങൾ സൗജന്യമാക്കാൻ നഗരസഭ തീരുമാനിച്ചത്.

ചൊവ്വാഴ്‌ച മുതലാണ് പ്രാബല്യത്തിൽ വന്നത്. അതേസമയം, കോവിഡിതര മരണങ്ങൾ സംഭവിച്ചാൽ സംസ്കാരത്തിന് നേര​േത്ത ഈടാക്കിയിരുന്ന തുകതന്നെ വാങ്ങാൻ കരാറുകാർക്ക് അനുമതി നൽകിയിട്ടുണ്ട്. നഗരസഭക്ക് പുറത്തുനിന്ന്​ എത്തിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പഴയ രീതിതന്നെയാകും തുടരുക. കരാറുകാർ ഈടാക്കുന്ന തുകയിൽ 750 രൂപ വീതം നഗരസഭയിലേക്ക് അടക്കുന്നതായിരുന്നു പതിവ്. ഇത് കഴിച്ച് ബാക്കി തുകയാകും നഗരസഭ നൽകുക.

Tags:    
News Summary - Thrikkakara Municipal Corporation free burial of covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.