മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

ഫോർട്ട്കൊച്ചി: എം.ഡി.എം.എ മയക്കുമരുന്നുമായി ഫോർട്ട്കൊച്ചിയിൽ ഹോംസ്റ്റേ ഉടമയടക്കം മൂന്ന് യുവാക്കളെ ഫോർട്ട്കൊച്ചി പൊലീസ് പിടികൂടി. ഫോർട്ട്കൊച്ചി ബ്രിഡ്ജ് വ്യൂ ഹോംസ്റ്റേ ഉടമ അമാൻ കെ. അസ്കർ (25), കോതമംഗലം കാരോട്ട് വീട്ടിൽ ജാഫർ (29), മൂവാറ്റുപുഴ രണ്ടാർ മുണ്ടാട്ട് വീട്ടിൽ മാഹീൻ (22) എന്നിവരാണ് 735 മി.ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

വാഹന പരിശോധനക്കിടെയാണ് മൂവർസംഘം കുടുങ്ങിയത്. എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ അജയകുമാർ, ശിവൻ, സി.പി.ഒമാരായ ശ്രീനിവാസൻ, വിശ്വജിത്ത്, മനോജ്, എം.എസ്. ജാസിം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Three youths arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.