കിഴക്കമ്പലം: ചേലക്കുളത്ത് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടേകാലോടെ വീടിെൻറ ജനൽവഴി മോഷ്ടാവ് യുവതിയുടെ കൈയിലെ വള അറുത്തെടുത്തു. മനാഫിയ ജങ്ഷന് സമീപം വെള്ളേക്കാട്ട് നസീബിെൻറ ഭാര്യയുടെ ഒന്നേകാൽ പവൻ വളയാണ് നഷ്ടപ്പെട്ടത്.
ജനല്‍ കതകിെൻറ കുറ്റിയിട്ടിരുന്നില്ല. രണ്ടാമത്തെ വളയും മുറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈയില്‍ മുട്ടിയതോടെ ഞെട്ടിയെഴുന്നേല്‍ക്കുമ്പോള്‍ ആരോ മാറുന്നായി കണ്ടു. വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി നോക്കിയപ്പോഴാണ് ഒരുവള നഷ്ടപ്പെടുകയും മറ്റൊരു വള മുറിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തത് ശ്രദ്ധയില്‍പെട്ടത്. കുന്നത്തുനാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി.
പരിസരത്ത് മറ്റൊരു വീട്ടിലും മോഷണശ്രമം നടത്തിയിരുന്നു. ശബദംകേട്ട് വീട്ടുകാര്‍ എഴുന്നേറ്റതോടെ മോഷ്ടാവ് ഓടിമറഞ്ഞു. ഒരാഴ്ചമുമ്പ് മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു. വാതിലിെൻറ കുറ്റി തകർക്കുകയായിരുന്നു. പല വീടുകളിലും വാതിലിൽ തട്ടുന്നതായും എഴുന്നേറ്റ് നോക്കുമ്പോള്‍ മോഷ്ടാക്കൾ ഓടിമറയുകയാണെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.