കാക്കനാട്: സർക്കാർ ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ മോഷണം. കാക്കനാട്ടെ എൻ.ജി.ഒ ക്വാർട്ടേഴ്സിലാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഷെൽഫിലെ വലിപ്പിൽനിന്ന് അഞ്ച് പവനാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അഡ്വക്കേറ്റ് ജനറലിെൻറ ഓഫിസിൽ ജീവനക്കാരിയായ ഷീന കുര്യെൻറ സ്വർണമാണ് നഷ്ടപ്പെട്ടത്. രാവിലെ 9.45ഓടെ ഷീനയും സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവും വീട് പൂട്ടി ജോലിക്കുപോയ ശേഷമായിരുന്നു മോഷണം. വിദ്യാർഥികളായ രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല.
ഉച്ചക്ക് ഒന്നരയോടെ ക്ലാസ് കഴിഞ്ഞെത്തിയ 10ാം ക്ലാസ് വിദ്യാർഥിയായ മകനാണ് മോഷണവിവരം അറിഞ്ഞത്. കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസും ഡോഗ് സ്ക്വാഡും അടക്കമുള്ളവർ സ്ഥലത്തെത്തി. വാർഡ് മെംബറായ സജീന അക്ബർ അടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു. മൂന്ന് പവൻ മാലയും രണ്ട് പവൻ വളയും നഷ്ടപ്പെട്ടതായി കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.