പൂട്ടിക്കിടന്ന ഹോട്ടലിൽ മോഷണം: അഞ്ചുപേർ പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂ​ട്ടി​ക്കി​ട​ന്ന ഹോ​ട്ട​ലി​ൽ​നി​ന്ന് 14 ടി. ​വി​ക​ളും പൈ​പ്പ് ഫി​റ്റി​ങ്സും മോ​ഷ്ടി​ച്ച കേ​സി​ൽ അ​ഞ്ച് പേ​ർ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. തോ​പ്പും​പ​ടി ചെ​മ്മീ​ൻ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഖി​ൽ ഉ​സാം (31), മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ലി​ൽ അ​ൽ​ത്താ​ഫ് (26), ക​രി​പ്പാ​ല​ത്ത് അ​ബ്ദു​ൽ അ​ഷ്ക്ക​ർ(25), ലോ​ബോ ജ​ങ്ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ന​ബീ​ൽ (34), പെ​ട്ടി​ക്കാ​ര​ൻ പ​റ​മ്പി​ൽ സ​നീ​ർ (28) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ തൃ​തീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ ജി​ൻ​സ​ൻ ഡൊ​മി​നി​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹോ​ട്ട​ൽ ജ​പ്തി ന​ട​പ​ടി​യെ തു​ട​ർ​ന്ന് പൂ​ട്ടി കി​ട​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം. ബാ​ധ്യ​ത തീ​ർ​ത്ത് ഹോ​ട്ട​ൽ കൈ​മാ​റു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Theft in a locked hotel: Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.