ബ്രഹ്മപുരത്ത് തീ പൂർണമായും അണഞ്ഞു
പള്ളിക്കര: ബ്രഹ്മപുരം ഖരമാലിന്യ പ്ലാൻറിലുണ്ടായ തീപിടിത്തം ശനിയാഴ്ച വൈകീട്ടോടെ പൂര്ണമായും അണഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് പ്ലാൻറിന് പുറത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചത്.
ശനിയാഴ്ച അഞ്ച് അഗ്നിരക്ഷാസേന യൂനിറ്റുകളും മൂന്ന് എക്സ്കവറേറ്ററും ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. മാലിന്യം കീഴ്മേല് മറിച്ച് ആ ഭാഗത്തേക്ക് വെള്ളം അടിച്ചാണ് തീയണച്ചത്.
നേരത്തേ, പുക ഉയര്ന്നതും പ്ലാസ്റ്റിക് കത്തുന്ന ദുര്ഗന്ധം പരിസരത്ത് വ്യാപിച്ചതും പരിസര പ്രദേശങ്ങളിലെ ജനങ്ങള്ക്ക് അസ്വസ്ഥത സൃഷടിച്ചു.
ആശങ്കയോടെ പരിസരവാസികള്
പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാൻറില് നിലവില് തീ അണച്ചങ്കിലും എപ്പോള് വേണമെങ്കിലും തീപിടിത്തത്തിന് സാധ്യതയേറെയാണ്, പ്രത്യേകിച്ച് വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ. ഏക്കര്കണക്കിന് മാലിന്യം മലപോലെ കൂടിക്കിടക്കുന്നതിെൻറ ഒരുഭാഗം മാത്രമാണ് തീപിടിച്ചത്. ഇത് പരിസരവാസികളെ ആശങ്കയിലാക്കുന്നു. വൈകീട്ടായാല് പരിസര പ്രദേശങ്ങളില് ദുര്ഗന്ധം അനുഭവപ്പെടുന്നത് ശ്വാസകോശ സംബന്ധമായ രോഗികള്ക്ക് പ്രശ്നം സൃഷ്ടിക്കുന്നു. ഇതിനുപുറമേ ഇനിയൊരു തീപിടിത്തം ഉണ്ടായാൽ അതിെൻറ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സുരക്ഷ മേഖലയായ ബ്രഹ്മപുരം താപവൈദ്യുതി നിലയം തൊട്ടടുത്താണ്. ഫാക്ടും പെട്രോളിയം ഉല്പന്നങ്ങള് സംസ്കരിക്കുന്ന റിഫൈനറിയും സമീപത്താണ്. സ്മാര്ട്ട് സിറ്റിയും ഇന്ഫോപാര്ക്കും ഇതിനോട് ചേര്ന്നാണ് നിലെകാള്ളുന്നത്. ഇത്രയൊക്കെ പ്രത്യാഘാതസാധ്യത ഉണ്ടായിട്ടും ഗൗരവത്തോടെയല്ല പ്രശ്നത്തെ അധികാരികള് കണ്ടിരിക്കുന്നതെന്നാണ് നാട്ടുകാര് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.