അത്താണിയിൽ പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാർ
Posted On
date_range Updated On
date_range മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ പോസ്റ്റിൽ ഇടിച്ചുകയറി
കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി. പള്ളിക്കര കാക്കനാട് റോഡിൽ ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന യുവതി പരിക്കേറ്റ് ചികിത്സയിലാണ്.
പള്ളിക്കര ഭാഗത്തുനിന്ന് കാക്കനാട്ടേക്ക് പോവുകയായിരുന്ന കാർ അത്താണിക്ക് സമീപം ഷാപ്പുംപടിയിലാണ് അപകടത്തിൽപെട്ടത്. കാക്കനാട് സ്വദേശിയായ യുവാവും അന്തർസംസ്ഥാനക്കാരിയായ യുവതിയുമായിരുന്നു കാറിലെ യാത്രക്കാർ.
അതേസമയം, ഓടുന്നതിനിടെ ടയർ പൊട്ടിയ വാഹനം നിയന്ത്രണംവിട്ട് സമീപത്തെ വഴിവിളക്കിന്റെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. അപകട സമയത്ത് റോഡരികിൽ വഴിയാത്രക്കാരില്ലാതിരുന്നതിൽ വലിയ അപകടം ഒഴിവായി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് യുവാവിനെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.