കൊച്ചി: എറണാകുളം ഇരുമ്പനത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. മഠത്തില്‍പറമ്പില്‍ വീട്ടില്‍ കരുണാകരന്‍ ആണ് മരിച്ചത്. മകന്‍ അമല്‍ എന്ന അവിന്‍ പൊലീസില്‍ കീഴടങ്ങി.
മദ്യാപനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഇരുവരും തര്‍ക്കം ആരംഭിച്ചിരുന്നു.
പുലര്‍ച്ചെ ഭാര്യയാണ് കരുണാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ മൂത്ത മകനെ വിവരം അറിയിക്കുകയായിരുന്നു.
തര്‍ക്കമുണ്ടായപ്പോള്‍ വടി കൊണ്ട് അച്ഛനെ തലക്കടിച്ചെന്നും കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അമല്‍ പൊലീസിനോട് പറഞ്ഞു.
ഇരുമ്പനും പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.