Posted On
date_range Updated On
date_range മൂവാറ്റുപുഴയിൽ മലമ്പാമ്പ് ശല്യം രൂക്ഷം
മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തിനുശേഷം മലമ്പാമ്പുകളുടെ ശല്യം രൂക്ഷമായി. നഗരത്തിലെ പ്രധാന റോഡുകളിലടക്കം പാമ്പുകൾ എത്തുകയാണ്. കഴിഞ്ഞദിവസം കച്ചേരിത്താഴം-കാവുംപടി റോഡിലും ഹോമിയോ ആശുപത്രിക്ക് സമീപത്തെ വീട്ടിലും പാെമ്പത്തി.
ഹോമിയോ ആശുപത്രിക്ക് സമീപം ഇടറോഡിലൂടെ പത്രവിതരണത്തിനുപോയ ഏജൻറ് വീട്ടുമുറ്റത്തേക്ക് പ്രവേശിക്കുന്ന റോഡിനു കുറുകെ മലമ്പാമ്പ് കിടക്കുന്നതുകണ്ട് ഭയന്ന് അലമുറയിട്ടു. വീട്ടുടമ സേവി പൂവൻ പിടികൂടി വനപാലകർക്ക് കൈമാറി. കാവുംപടി റോഡിൽ കണ്ടതിനെയും വനപാലകർക്ക് കൈമാറി. കഴിഞ്ഞയാഴ്ച മുടവൂരുള്ള വീട്ടിൽ അലക്കുയന്ത്രത്തിെൻറ അകത്തായിരുന്നു പെരുമ്പാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.