Posted On
date_range Updated On
date_range വിറകുപുരക്ക് തീപിടിച്ചു
പള്ളിക്കര: കാണിനാട് വാളങ്ങമൂയിൽ അയ്യപ്പന്റെ വീടിനോട് ചേർന്നുള്ള വിറകുപുരക്ക് തീപിടിച്ചു. ബുധനാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. വിറക് ഉണങ്ങുന്നതിനായി പുകച്ചപ്പോൾ തീപടരുകയായിരുന്നു. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ. സജീവൻ, ആർ.യു. റെജുമോൻ, വി.വൈ. ഷമീർ, എം.എസ്. മിഥുൻ, പി.വി. വിജീഷ്, യോഹന്നാൻ എന്നിവർ ചേർന്ന് തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.