ഷാരോണ്‍ മേരി
പെരുമ്പാവൂര്‍: ഹൃദയ വാല്‍വിലെ ഗുരുതര തകരാറുമൂലം ആശയറ്റ ജീവിതവുമായി കഴിയുന്ന 17 വയസ്സുള്ള നിര്‍ധനയായ പെണ്‍കുട്ടി ചികിത്സസഹായം തേടുന്നു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പത്താം വര്‍ഡില്‍ തോട്ടുവ പൂണോളി വീട്ടില്‍ പി.സി. നൊബേര്ട്ടിന്റെ മകള്‍ ഷാരോണ്‍ മേരിയാണ് ഗുരുതര രോഗത്തെ അഭിമുഖീകരിക്കുന്നത്. അടിയന്തര വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മദ്രാസ് മെഡിക്കൽ മിഷന് ആശുപത്രിയിലാണ് വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.
പഠനത്തില്‍ മിടുക്കിയായ ഷാരോണ്‍ കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെയാണ് രോഗം വഷളായത്. ചെറുപ്പംമുതല്‍ ഹൃദ്രോഗബാധിതയായ കുട്ടിക്ക് ലക്ഷങ്ങള്‍ ചെലവുവന്ന നാല് ശസ്ത്രക്രിയകള്‍ ഇതുവരെ നടത്തേണ്ടിവന്നു. ഇതോടെ കുടുംബം കടക്കെണിയിലായി.
25 ലക്ഷമാണ് വാല്‍വ് മാറ്റിവെക്കലിനായി വേണ്ടത്. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും പ്രദേശത്തെ സെന്റ് ജോസഫ് ഇടവകപ്പള്ളിയും സംയുക്തമായി ധനസമാഹരണത്തിനായി രംഗത്തിറരിങ്ങിക്കുകയാണ്. ഫെഡറല്‍ ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ ഇതിനായി അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 10030100714158, IFSC: FDRL0001003.
ട്രാവന്‍കൂർ സിമെന്റ്സ് ചെയര്മാന് ബാബു ജോസഫ്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. സുനില്‍, സന്ധ്യ രാജേഷ്, ഷാജു ചിറയത്ത് എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് ചികിത്സ ധനസഹായനിധിയുടെ ചുമതല. സഹായങ്ങള്‍ പി.സി. നൊബെര്ട്ടിന് ഗൂഗിള്‍പേ, ഫോണ്‍പേ വഴിയും നല്‍കാമെന്ന് (മൊബൈല്‍ നമ്പര്‍ 8075392900) രക്ഷാധികാരി ഒ.ഡി. അനില്‍കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.