സചിൻ ടെണ്ടുൽകർ റോഡിെൻറ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിക്കുന്നു
പള്ളുരുത്തി: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ പേരിൽ കുമ്പളങ്ങിയിൽ റോഡ്. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡിൽ കെ.ജെ. മാക്സി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 23 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമിച്ചത്. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
നിലവിൽ 160 മീറ്ററിലാണ് റോഡ് നിർമിച്ചിട്ടുള്ളത്. മലിനമായ തോട് നികത്തി നീരൊഴുക്ക് സാധ്യമാക്കുന്ന കാനയോട് കൂടിയാണ് രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് നിർമിച്ചത്. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ജോബി പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ പ്രദീപ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ജെയ്സൺ ടി. ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.