Posted On
date_range Updated On
date_range പിഴ ഓൺലൈനിൽ; ഇനി സ്മാർട്ട് വാഹന പരിശോധന
കൊച്ചി: റോഡരികിൽ നിർത്തി എഴുത്തും രശീതിയുമൊക്കെ നൽകുന്ന വാഹന പരിശോധന തിങ്കളാഴ്ച മുതലില്ല. കേരള പൊലീസിെൻറ ഇ-ചെലാന്‍ പദ്ധതി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച മുതല്‍ നടപ്പാക്കും.
പദ്ധതിയുടെ ട്രയല്‍റണ്‍ എറണാകുളത്ത് നടത്തി. എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ മാധവ ഫാര്‍മസി ജങ്ഷനിലാണ് ഇ-ചെലാന്‍ പദ്ധതിയുടെ ട്രയല്‍ റണ്‍ നടന്നത്.
വാഹനപരിശോധനകളില്‍ പിഴ നല്കാന് ഇനി എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കാം. പൊലീസിെൻറ കൈയിെല മെഷീനില്‍ സ്വൈപ് ചെയ്ത് നേരിട്ട് പണം അടക്കാം.
കെ.എസ്.ആര്.ടി.സി ടിക്കറ്റ് മെഷീന്പോലുള്ള സംവിധാനത്തിലൂടെ പ്രിൻറ് ചെയ്ത രശീതി അപ്പോള്‍തന്നെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.