ഉ​വൈ​സ്

ക​വ​ര്‍ച്ച​ക്കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

പെ​രു​മ്പാ​വൂ​ര്‍: ക​വ​ര്‍ച്ച​ക്കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മു​ടി​ക്ക​ല്‍ തു​ക​ലി​ല്‍ വീ​ട്ടി​ല്‍ ഉ​വൈ​സി​നെ​യാ​ണ് (40) വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല​ട​ച്ച​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ര്‍ശ​ന്റെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​വ​ര്‍ച്ച, മോ​ഷ​ണം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പം​വെ​ച്ച് ബം​ഗാ​ള്‍ സ്വ​ദേ​ശി​യു​ടെ പോ​ക്ക​റ്റി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ബ​ല​മാ​യി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ഹെ​ല്‍മെ​റ്റ് കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തി​ന് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ല്‍. അ​നി​ല്‍കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ജോ​ജോ ജോ​ര്‍ജ്, ജോ​ബി ജോ​ര്‍ജ്, എ​സ്.​എ​ല്‍. അ​ർ​ജു​ന്‍, അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ കെ.​ആ​ര്‍. സു​ധീ​ര്‍, എം.​ബി. സു​ബൈ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ എ.​കെ. ന​ജ്മി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Robbery suspect charged with Kappa and sent to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.