കൊച്ചി: രാത്രി കാറിൽ കറങ്ങിനടന്ന് പണവും മൊബൈൽ ഫോണും കവരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഗാന്ധിനഗർ ഉദയാ കോളനി സ്വദേശി മഹീന്ദ്രനാണ് (22) നോർത്ത് പൊലീസിെൻറ പിടിയിലായത്.
കണ്ണൂർ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. വിദേശത്തേക്ക് ജോലിക്ക് പോകാനുള്ള ഇൻറർവ്യൂവിൽ പങ്കെടുക്കാൻ തിങ്കളാഴ്ച പുലർച്ച നാലിന് കലൂർ ബസ് സ്റ്റാൻഡിലെത്തിയ യുവാവ് വെയിറ്റിങ് ഷെഡിൽ വിശ്രമിക്കുമ്പോൾ പ്രതികൾ കാറിലെത്തി ബലപ്രയോഗത്തിലൂടെ പണം പിടിച്ചുപറിക്കുകയായിരുന്നു. 1000 രൂപയും മൊബൈൽ ഫോണും അപഹരിച്ചു. തുടർന്ന് യുവാവ് നോർത്ത് പൊലീസിൽ പരാതി നൽകി.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെത്തിയ കാറിെൻറ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ മഹീന്ദ്രനെ റിമാൻഡ് ചെയ്തു.
എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സിബി ടോം, സബ് ഇൻസ്പെക്ടർ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, സി.പി.ഒ അജിലേഷ്, വാസൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.