ഹരീഷ്, നിസ്മാൻ
കൊച്ചി: എറണാകുളം സൗത്തിൽ ഇടുക്കി സ്വദേശിയെ കവർച്ചചെയ്ത സംഘത്തിലെ രണ്ട് പേരെകൂടി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി കുന്നുംപുറം വൈ.എം.സി.എ റോഡിൽ നിസ്മാൻ (പാഷ -23), കോട്ടയം അയർക്കുന്നം മണർകാട് പടിപ്പുരക്കൽ വീട്ടിൽ പി.ആർ. ഹരീഷ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് പിടിയിലായ ഒന്നാംപ്രതി നോബിൾ റിമാൻഡിലാണ്. ജൂലൈ എട്ടിന് രാത്രി 11ഓടെയായിരുന്നു കേസിനാസ്പദ സംഭവം.
ചിറ്റൂർ റോഡിൽകൂടി വരുകയായിരുന്ന മധ്യവയസ്കനായ ഇടുക്കി സ്വദേശിയെ നാലുപേർ ചേർന്ന് തടഞ്ഞുനിർത്തി മൂന്നര പവൻ മാലയും മൊബൈൽ ഫോണും 3000 രൂപയും അപഹരിക്കുകയായിരുന്നു.
ഒരാളെകൂടി പിടികൂടാനുണ്ട്. സംഭവശേഷം പ്രതികൾ പങ്കിട്ടെടുത്ത സ്വർണമാലയുടെ ഒരുഭാഗം െപാലീസ് കണ്ടെടുത്തു. എറണാകുളം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ െപാലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, എ. എസ്.ഐ ഗോവിന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാഖ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.