കൊ​ച്ചിയിലെ മസാജ്​ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ മ​സാ​ജ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ന​ട​ക്കു​െ​ന്ന​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സ് മ​സാ​ജ്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി. ലി​സി മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ ലാ​ക്മി സ്പാ, ​ആ​സാ​ദ് റോ​ഡി​െ​ല ആ​യു​രാ​രോ​ഗ്യ സ്പാ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു റെ​യ്ഡ്.

ലി​സി​യി​ലെ സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ന്‍സി​ല്ലെ​ന്നും ഇ​വി​ടെ തെ​റ​പ്പി​സ്​​റ്റ്​ ആ​യി ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും അം​ഗീ​കൃ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഇ​തോ​ടെ സ്ഥാ​പ​ന​ത്തിെൻറ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കാ​ന്‍ പൊ​ലീ​സ് നോ​ട്ടീ​സ് ന​ല്‍കി. ആ​സാ​ദ് റോ​ഡി​െ​ല കേ​ന്ദ്രം പൊ​ലീ​സ് റെ​യ്ഡി​നെ​ത്തു​മ്പോ​ള്‍ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​രും. എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി​ബി ടോം, ​സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​ബി. അ​ന​സ്, വ​നി​ത സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ​ര​ണ്യ, സി.​പി.​ഒ ലി​ബി​ന്‍രാ​ജ്, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.