ഡ​യാ​ലി​സി​സിന്​ പോയ വൃ​ക്ക​രോ​ഗി​യെ പൊ​ലീ​സ് തടഞ്ഞതായി പ​രാ​തി

മ​ട്ടാ​ഞ്ചേ​രി: ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വൃ​ക്ക​രോ​ഗി​െ​യ​ പൊ​ലീ​സ് തടഞ്ഞതായി പരാതി. മ​ട്ടാ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കാ​നു​ള്ള പോ​യ​ൻ​റ്​ ചു​ള്ളി​ക്ക​ൽ അ​ബാ​ദ് ഹോ​ട്ട​ലി​ന് സ​മീ​പ​മാ​ണു​ള്ള​ത്. ഇ​വി​ടെ ഡ്യൂ​ട്ടി​ക്ക് നി​ന്ന പൊ​ലീ​സു​കാ​രാ​ണ് ഡ​യാ​ലി​സി​സി​ന്​ സ​ഹോ​ദ​ര പു​ത്ര​െൻറ വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന ഫ​സ​ലു​ദ്ദീ​നോ​ട്​ പ​രാ​ക്ര​മം കാ​ണി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

ഡ​യാ​ലി​സി​സ് തീ​യ​തി ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച സ്വാ​ത​ന്ത്ര്യ ദി​ന അ​വ​ധി​യാ​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച​ത്തേ​ക്ക് ഡ​യാ​ലി​സി​സ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​െൻറ പി​റ​കി​ലി​രു​ന്ന ഫ​സ​ലു​ദ്ദീ​നെ പൊ​ലീ​സ് വ​ലി​ച്ചി​റ​ക്കി​യ​പ്പോ​ൾ താ​ഴെ വീ​ണു. സ​ഹോ​ദ​ര പു​ത്ര​ൻ ഡ​യാ​ലി​സി​സ് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കാ​ണി​ച്ചെ​ങ്കി​ലും പൊ​ലീ​സു​കാ​ര​ൻ പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

പി​ന്നീ​ട് വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നാ​ൽ ഫ​സ​ലു​ദ്ദീ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി സീ​നി​യ​ർ സി​റ്റി​സ​ൺ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ​ഹോ​ദ​ര​ൻ വി.​വൈ. നാ​സ​ർ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.