പൈനാപ്പിൾ വില കുതിക്കുന്നു

മൂവാറ്റുപുഴ: വേനൽ കനത്തതോടെ പൈനാപ്പിളിന്‍റെ വില ഉയർന്നു. 2013നുശേഷം പൈനാപ്പിളിന്‍റെ വില ക്രമാതീതമായി ഉയർന്നത് ഈ വർഷമാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും പൈനാപ്പിൾ വില വളരെ താഴെയായിരുന്നു. രണ്ടുവർഷമായി നിർജീവാവസ്ഥയിലായിരുന്ന മാർക്കറ്റിൽ ജനുവരി അവസാനത്തോടെയാണ് വീണ്ടും തിരക്കേറിയത്. കോവിഡിനുപുറമെ കാലാവസ്ഥ വ്യതിയാനവും പൈനാപ്പിളിന്‍റെ വില ഇടിച്ചിരുന്നു.

വേനൽ ശക്തമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻ തോതിൽ ചരക്ക് കയറിപ്പോകാൻ തുടങ്ങി. ഇതോടെ കഴിഞ്ഞ സീസണിൽ 16 രൂപ മാത്രം ലഭിച്ച പൈനാപ്പിളിന് ഇത്തവണ 50 രൂപവരെ വിലയുയർന്നു. കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന വിലയാണിത്. വ്യാഴാഴ്ച വാഴക്കുളം മാർക്കറ്റിൽനിന്നുള്ള നിരവധി ലോഡ് ഉൽപന്നമാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കയറിപ്പോയത്.

ചെലവ് കുറഞ്ഞ് നഷ്ടം ഏറെ വന്നിട്ടും കർഷകർ ഉൽപാദനം കുറക്കാൻ തയാറായിരുന്നില്ല. വേനൽ ശക്തമായതോടെ ഉൽപന്നത്തിന് ഡിമാൻഡ് കൂടുകയാണ്. ഈ സാഹചര്യത്തിൽ വില ഇനിയും വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏപ്രിലിൽ റമദാൻ ആരംഭിക്കാനിരിക്കെ പ്രത്യേകിച്ചും.

Tags:    
News Summary - Pineapple prices soar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.