representative image

മാലിന്യപ്രശ്‌നം; പരാതി നൽകിയ വീട്ടമ്മക്കും കുഞ്ഞിനും നേരെ കാറോടിച്ച് കയറ്റാൻ​ ശ്രമമെന്ന്​ പരാതി

കാഞ്ഞൂര്‍: അരിമില്ലുകളിലെ മാലിന്യപ്രശ്‌നങ്ങളും നിയമലംഘനങ്ങളും പരാതിപ്പെട്ട വീട്ടമ്മക്കും കുഞ്ഞിനും നേരെ മില്ലുടമ വാഹനമോടിച്ചുകയറ്റാന്‍ ശ്രമിച്ചെന്ന്​ പരാതി.

കാഞ്ഞൂര്‍ ആറങ്കാവില്‍ താമസിക്കുന്ന ഉതുപ്പാന്‍ ലിജോയുടെ ഭാര്യ സിമിയാണ്​ കാലടി സി.ഐക്ക്​ പരാതി നല്‍കിയത്. പാറപ്പുറത്തെ റൈസ് മില്ലുകളുടെ ഉടമക്കെതിരെയാണു പരാതി. 19ന്​ വൈകീട്ട്​ എട്ടിന്​ വീടി​െൻറ എതിര്‍വശത്തുള്ള കപ്പേളക്ക്​ മുന്നില്‍ ഇളയമകന്‍ സാ​േൻറാക്കൊപ്പം (ഒന്ന്) പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ്​ ആഡംബര കാര്‍ തങ്ങള്‍ക്കുനേരെ അതിവേഗം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറയുന്നു.

വാഹനം പാഞ്ഞുവരുന്നതുകണ്ട് മകനെയെടുത്ത് കപ്പേളയിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ട​െതന്ന് പരാതിയിൽ പറയുന്നു.

ബഹളം ​െവച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. വാഹനമോടിച്ചിരുന്ന മില്ലുടമ മദ്യപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. കാലടി പൊലീസ് സ്ഥലത്തെത്തിയെങ്കിലും മതിയായ തെളിവെടുപ്പ്​ നടത്താതെ അവഗണിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതിനിടെ അരിമില്ലുകളില്‍നിന്നുള്ള ലോറിയിടിച്ച് സമീപവാസിയായ പൗലോസ് കോളരിക്കലി​െൻറ വീടി​െൻറ മതില്‍ തകര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.