മോട്ടിലാല്‍ മുര്‍മു, ഹല്‍ഗി ഹസ്ദ
പെരുമ്പാവൂര്‍: വാടകവീട്ടിൽ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടിൽ ചാക്കില്‍ കെട്ടി സൂക്ഷിച്ചനിലയില്‍ സൂക്ഷിച്ച 9.483 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
പരിശോധനയില്‍ കഞ്ചാവ് വിറ്റുകിട്ടിയ 50,000 രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു. പ്രതികള്‍ നാട്ടില്‍നിന്ന് കുറഞ്ഞ വിലക്ക് എത്തിക്കുന്ന കഞ്ചാവ് ഇവിടെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വിൽപന നടത്തിയിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവുമായി മാറമ്പള്ളി സ്വദേശിയെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.