രജിതയും തങ്കയും
പെരുമ്പാവൂര്‍: തീവ്ര മാനസിക വെല്ലുവിളി കാരണം നേരാംവണ്ണം ഭക്ഷണം പോലുമില്ലാതെ തെരുവില്‍ അലഞ്ഞിരുന്ന അമ്മയും മകളും ഇനി പീസ് വാലിയുടെ തണലില്‍. പെരുമ്പാവൂര്‍ വാഴക്കുളം പഞ്ചായത്ത് 13ാം വാര്‍ഡില്‍ കൈപ്പൂരിക്കര മുല്ലപ്പള്ളിതടത്തില്‍ തങ്കയും മകള്‍ രജിതയും സമാനതകളില്ലാത്ത യാതന അനുഭവിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട മുവാറ്റുപുഴ ആര്.ഡി.ഒ പി.എന്‍. അനി ഇവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കോതമംഗലം പീസ് വാലിയെ ചുമതലപ്പെടുത്തുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇരുവരും നേരാംവണ്ണം ഭക്ഷണംപോലും കഴിച്ചിരുന്നില്ല. ക്ഷയരോഗം ഭേദമായെങ്കിലും ദയനീയ ആരോഗ്യ സ്ഥിതിയിലുള്ള തങ്കയുടെ മകന് അമ്മയെയും സഹോദരിയെയും നിയന്ത്രിക്കാനായിരുന്നില്ല.
വാഴക്കുളത്ത് തങ്കയുടെ വീട്ടിലെത്തി പീസ് വാലി ഭാരവാഹികള്‍ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു. പീസ് വാലിക്ക് കീഴിലെ നിര്‍ഭയ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ ഇരുവര്‍ക്കും ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.