p4 bakki

അനസ് ഹജാസിന് വികാരനിര്‍ഭരമായ അന്ത്യയാത്ര വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കേ​റ്റി​ങ്​ ബോ​ര്‍ഡി​ല്‍ ക​ന്യാ​കു​മാ​രി​യി​ല്‍നി​ന്ന്​ ക​ശ്മീ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ന​സ് ഹ​ജാ​സി​ന് വി​കാ​ര​നി​ര്‍ഭ​ര​മാ​യ അ​ന്ത്യ​യാ​ത്ര. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹ​രി​യാ​ന​യി​ലെ പ​ഞ്ച​ഗു​ള​യി​ലാ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കി​ട​യി​ല്‍ ലോ​റി​യി​ടി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളെ​ത്തി പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജ​ന്മ​നാ​ടാ​യ പു​ല്ല​മ്പാ​റ​യി​ല്‍ കൊ​ണ്ടു​വ​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് വെ​ച്ചു. ഡി.​കെ. മു​ര​ളി എം.​എ​ല്‍.​എ​യും വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളും മ​ത​നേ​താ​ക്ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ അ​ന്ത്യാ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ചു. വീ​ട്ടി​ലെ​ത്തി​ച്ച് അ​ൽ​പ​സ​മ​യം പൊ​തു​ദ​ര്‍ശ​ന​ത്തി​നു​ശേ​ഷം ചു​ള്ളാ​ളം ജ​മാ​അ​ത്ത് ഖ​ബ​ര്‍സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി. മേ​യ് 22നാ​ണ് അ​ന​സ് ഹ​ജാ​സ് യാ​ത്ര തു​ട​ങ്ങി​യ​ത്. സ്‌​കേ​റ്റി​ങ്ങി​നെ​ക്കു​റി​ച്ച് യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 3800 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള യാ​ത്ര​യു​ടെ 400 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ആ​ഗ്ര​ഹം ബാ​ക്കി​യാ​ക്കി മ​ട​ങ്ങി​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.