മരട്: വൈറ്റിലയില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. അരൂക്കുറ്റി, കൊടുവായുംതറ സലീം (ഒളൊങ്ക) നെയാണ് മരട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയായിരുന്നു.
വൈറ്റില മെറീന പ്ലൈവുഡ് കടയുടെ സമീപത്തായി താക്കോല്‍സഹിതം വാഹനം നിര്‍ത്തിയിട്ട് ചായ കുടിക്കുന്നതിനായി കടയിലേക്ക് പോയ സമയം പൂണിത്തുറ സ്വദേശി ജോസ് എന്നയാളുടെ സ്‌കൂട്ടറുമായി പ്രതി കടന്നുകളയുകയായിരുന്നു.
സ്‌കൂട്ടര്‍ ഉടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായി അന്വേഷണം നടത്തിവരുന്നതിനിടെ മരട് പോലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.