പരീക്ഷ ഫലം തിരുവനന്തപുരം: ഒക്ടോബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എഡ് (2013 സ്‌കീം മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മാര്‍ച്ച് നാലു വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ വിഭാഗം ആഗസ്റ്റിൽ നടത്തിയ എം.എ എക്കണോമിക്‌സ് ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളുടെ (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മാര്‍ച്ച് മൂന്നുവരെ അപേക്ഷിക്കാം. ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ ഹിന്ദി 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനക്ക് മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി ഇ.ജെ II സെക്ഷനില്‍ നിന്ന് ഫെബ്രുവരി 25 മുതല്‍ കൈപ്പറ്റാം. ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അവസാന തീയതി മാര്‍ച്ച് മൂന്ന്. വിശദവിവരം വെബ്‌സൈറ്റില്‍. നവംബറിൽ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം ഹിയറിങ് ഇംപയേഡ് (2013 സ്‌കീം റെഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍. ടൈംടേബിള്‍ മാര്‍ച്ച് 15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ (റെഗുലര്‍ 2020 സ്‌കീം/ സപ്ലിമെന്ററി 2014 സ്‌കീം/ 2017 അഡ്മിഷന്‍ 2018 സ്‌കീം/ 2018 & 2019 അഡ്മിഷന്‍) പരീക്ഷകളില്‍ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇന്റേണ്‍ഷിപ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31. കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഏഴാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (മാര്‍ച്ച് 2022) - 2018 അഡ്മിഷന്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/എം.കോം. സ്‌പെഷല്‍ പരീക്ഷ, ഒക്‌ടോബര്‍ 2020 പരീക്ഷ ഫെബ്രുവരി 28 മുതല്‍ ആരംഭിക്കും. അപേക്ഷകര്‍ അതത് കോളജുമായി ബന്ധപ്പെടണം. ടൈംടേബിള്‍ വെബ്‌സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.