അനുശോചിച്ചു

കളമശ്ശേരി: ഏലൂർ, കുറ്റിക്കാട്ടുകര മേഖലയിൽ ആറുപതിറ്റാണ്ടുകാലത്തോളം വിവിധ പത്രങ്ങളുടെ ഏജൻറായി പ്രവർത്തിച്ചിരുന്ന വി.എസ്. മുരളീധര‍‍ൻെറ വേർപാടിൽ പുതിയ റോഡ് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ എം. സാംബശിവൻ അധ്യക്ഷത വഹിച്ചു. കെ.ബി. സുലൈമാൻ, യു.എഫ്. തോമസ്, നിസ്സി സാബു, കെ.എം. ഇസ്മയിൽ, ഷാജി ഇടപ്പള്ളി, അബ്ദുൽ റസാഖ്, എ.ആർ. രഞ്ജിത്ത്, എം.എ. സിദ്ധാർഥൻ, വി.എ. അബ്ദുൽഖാദർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.