കൊയ്ത്തുത്സവം

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ ചെങ്കര ചേറാടി പാടശേഖരത്ത് മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ്​ നടന്നു. പിണ്ടിമന കൃഷി ഭവന്‍റെയും ചേറാടി പാടശേഖരത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് തരിശുകിടന്ന പാടത്ത് രണ്ടാം തവണ കൃഷിയിറക്കിയത്. ചേലാട് ചേറായിൽ വിൻസെന്‍റ്​ എന്ന കർഷകന്‍റെ മൂന്ന് ഏക്കറോളം പാടത്ത് കർഷകരായ ബെന്നി പുതുക്കയിൽ, മാളിയേലിൽ എം.എസ്. ജോർജ്, എൽദോസ് തുടുമ്മേൽ എന്നിവർ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജെസി സാജു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സിബി പോൾ, മേരി പീറ്റർ, ബേസിൽ എൽദോസ്, മെംബർമാരായ എസ്.എം. അലിയാർ, ലത ഷാജി, കൃഷി ഓഫിസർ ബോസ് മത്തായി, കൃഷി അസിസ്റ്റന്‍റ്​ വി.കെ. ജിൻസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.