കേരള

പരീക്ഷഫലം തിരുവനന്തപുരം: സര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ എം.എ/എം.എസ്​സി/എം.കോം (എസ്​.ഡി.ഇ 2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മൂന്ന്, നാല് സെമസ്റ്റര്‍ സ്‌പെഷല്‍ പരീക്ഷകളുടെ ഫലം വിദ്യാർഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 11 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. സര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ (അന്വല്‍ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഫെബ്രുവരി 15 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പിഎച്ച്.ഡി നല്‍കി ജയലക്ഷ്മി.ആര്‍, ജോസഫ്.ജെ (എജുക്കേഷന്‍), സന്തോഷ്.ആര്‍ (ഫിസിക്കല്‍ എജുക്കേഷന്‍), ലക്ഷ്മി.എസ് (തമിഴ്​), പാര്‍വതി.കെ.നായര്‍ (ജിയോളജി), ഹരീഷ് ടി.വി (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), ജയ.വൈ.യു, അനുശ്രീ അജയന്‍.യു, കവിത.വി.ജി (ഹിന്ദി), അര്‍ച്ചന.പി (സംസ്‌കൃതം), രേഖ. വി, തസ്‌നിം. എസ്.എസ് (കോമേഴ്‌സ്), ഷീന ലത്തീഫ് (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്​), രശ്മി.ടി.ആര്‍ (മലയാളം), വിജയലക്ഷ്മി. ആര്‍ (സംസ്‌കൃതം), ഹിഗ്ഗിന്‍സ് റോബര്‍ട്ട് (ജിയോഗ്രഫി), രേവതി.ആര്‍ (ഫിസിക്‌സ്), കല റാണി.കെ.എസ് (സൈക്കോളജി). അപേക്ഷഫോറം സര്‍വകലാശാല കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അപേക്ഷഫോറം വില്‍പന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫെബ്രുവരി രണ്ട്​ മുതല്‍ പുനരാരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.