പള്ളിക്കര: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സോണി. കെ. പോൾ അധ്യക്ഷനായി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ഡോ.എം.പി. മത്തായി മുഖ്യസന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഷാനിബ ബാബു, എൽ.സി പൗലോസ്, സുബിമോൾ, ഉഷ വേണുഗോപാൽ, പ്രിൻസിപ്പൽ ഡോ.മാത്യു. പി. ജോർജ്, ഹെഡ് മിസ്ട്രസ് ഷേബ.എം.തങ്കച്ചൻ, ലോക്കൽ മാനേജർ ഫാ.ജോൺ മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു ദിനേശ്, സിനി. പി. ജേക്കബ്, കെ.വൈ ജോഷി എന്നിവർ സംസാരിച്ചു. കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു.പി സ്കൂൾ നടത്തി. പുതുതായി സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർഥികൾക്ക് വർണ്ണക്കുടകളും ബലൂണും ലഡുവും മിഠായിയും കൊടുത്ത് സ്വീകരിച്ചു. തുടർന്ന് സ്കൗട്ട് കുട്ടികളുടെ പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം പ്രഫ: വർക്കി പട്ടിമറ്റം നിർവഹിച്ചു സ്കൂൾ മാനേജർ ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് ഡിസ്ട്രിക് സെക്രട്ടറി പി.എ. ജോസഫ് ക്ലാസെടുത്തു. സ്കൂൾ സെക്രട്ടറി കെ.വി. അബ്ദുൽ ലത്തീഫ്, ജമാഅത്ത് പ്രസിഡന്റ് കെ.എം. മൈദീൻ, വി.പി. ജബ്ബാർ, സി.എം. ഷംനാജ്, ടി.വി പരീത് മാസ്റ്റർ, എം.കെ. അലിയാർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് നജീബ് മൗലവി, ഗീത ജയൻ, ഹെഡ്മാസ്റ്റർ കെ.കെ. ഭാസ്കരൻ, പി.എച്ച്. ഐഷു കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.