കോതമംഗലം: ഉപജില്ലതല പാനിപ്ര ഗവ. യു.പി സ്കൂളിൽ നടന്നു. ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, പഞ്ചായത്ത് മെംബർമാരായ സാറാമ്മ ജോൺ, ജിജി സജീവ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. അംബിക, കാർട്ടൂണിസ്റ്റും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ. ജോയി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു, കെ.ബി. സജീവ്, ബിനു ഇറമ്പത്ത് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സജി മാടവന സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. അബു നന്ദിയും പറഞ്ഞു. ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് മെംബര്‍ റഷീദ സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍, വാര്‍ഡ് മെംബര്‍ വൃന്ദ മനോജ്, പ്രിന്‍സിപ്പല്‍ എ. നൗഫല്‍, പ്രധാനാധ്യാപിക ടി. ശ്രീകല, സീനിയര്‍ അധ്യാപകരായ ടി.എന്‍. സിന്ധു, സി.എ. മുഹമ്മദ്, കെ.എച്ച്. സൈനുദ്ദീന്‍, പി.ബി. ജലാലുദ്ദീൻ, കെ.എം. റെമില്‍, മാതൃസംഗമം ചെയര്‍പേഴ്സൻ റംല ഇബ്രാഹീം, പി.ടി.എ വൈസ് പ്രസിഡന്‍റ് പി.എ. സുബൈര്‍, മനോജ് കാനാട്ട്, എം.ജി. ശശി, പി.കെ. സന്തോഷ്, കെ.എ. ജലാലുദ്ദീന്‍, സ്മിത അജിലാല്‍, ഷാജിദ അജാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോതമംഗലം മുനിസിപ്പൽതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗവ. എൽ.പി സ്കൂളിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, മുനിസിപ്പൽ കൗൺസിലർമാരായ സിജോ വർഗീസ്, കെ.എ. നൗഷാദ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, എ.ജി. ജോർജ്, അഡ്വ. ജോസ് വർഗീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. അംബിക, കെ.ബി. സജീവ്, ഹെഡ്മിസ്ട്രസ് പി. മിനിമോൾ, എസ്.എം.സി ചെയർപേഴ്സൻ അർച്ചന ജയൻ, എം.പി.ടി.എ പ്രസിഡന്റ് സുഹറ ഷിയാസ് എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർ കെ.വി. തോമസ് സ്വാഗതവും അധ്യാപകൻ മുഹമ്മദ് സിയ നന്ദിയും പറഞ്ഞു. ചെറുവട്ടൂർ ഗവ. യു.പി സ്കൂൾ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ശറഫിയ ഷിഹാബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. ജമാൽ, സ്കൂൾ എച്ച്.എം അബൂബക്കർ, പി.ടി.എ പ്രസിഡന്റ് കെ.എം. സിദ്ദീഖ്, കെ.എസ്. അലിയാർ, ചെറുവട്ടൂർ നാരായണൻ എന്നിവർ സംസാരിച്ചു. കീരംപാറ: പഞ്ചായത്തുതല ഗവ. എൽ.പി.എസ് പാലമറ്റം സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജു സാബു, വാർഡ് മെംബറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സിനി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി, പി.ടി.എ പ്രസിഡന്റ് സൗമ്യ ജോമോൻ, ബി.ആർ.സി കോഓഡിനേറ്റർ സൗമ്യ മത്തായി, ഹെഡ്മിസ്ട്രസ് ബിന്ദു കുമാരപിള്ളിൽ, സീനിയർ അസിസ്റ്റന്റ് വി.വി. സുജാത എന്നിവർ സംസാരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുതല കുറ്റിയാംചാൽ ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളകയ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. നിയാസ്, വാർഡ് മെംബർമാരായ രേഖ രാജു, ജോഷി പൊട്ടയ്ക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സി.ജെ. എൽദോസ്, ബി.ആർ.സി ട്രെയിനർ സിന്ധു ടീച്ചർ, ശിവൻ ആലുങ്കൽ, പൂത്തോട്ട ലോ കോളജ് ലെക്ചറർ രജിത, എം.പി.ടി.എ പ്രസിഡൻറ് ജിറ്റ ജീൻ, പി.ടി.എ പ്രസിഡന്‍റ് പി.കെ. സുനിൽ, പി.ടി.എ വൈസ് പ്രസിഡന്‍റ് പി.എ. വിനു എന്നിവർ സംസാരിച്ചു. നവാഗതർക്ക് ബാഗ്, യൂനിഫോം എന്നിവ വിതരണം ചെയ്തു. EM KMGM 1 UPS കോതമംഗലം ഉപജില്ല പാനിപ്ര ഗവ. യു.പി സ്കൂളിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.