Posted On
date_range Updated On
date_range 150 കിലോ കഞ്ചാവ്: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
നെടുമ്പാശേരി: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്ന വാഹനത്തിൽ 150 കിലോ കഞ്ചാവ് എത്തിച്ച കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. ആലുവ കുന്നത്തേരി സ്വദേശിയായ സലാമാണ് മുഖ്യപ്രതി. പാലക്കാട് വെച്ച് ബസിൽനിന്നും മറ്റ് മൂന്ന് വാഹനങ്ങളിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെ എക്സൈസ് എൻഫോഴ്സ്മെൻറ് പിടികൂടിയ ആലുവ സ്വദേശികളിൽനിന്നാണ് സലാമിനെക്കുറിച്ച് വിവരം ലഭിച്ചത്..
സലാമും ബസിൽനിന്നും കഞ്ചാവ് ഏറ്റുവാങ്ങുന്നവരെ അനുഗമിച്ച് മറ്റൊരു വാഹനത്തിലെത്തിയിരുന്നുവെങ്കിലും എക്സൈസ് സ്ക്വാഡിലെ ചിലരെ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കുന്നത്തേരിയിലെ വസതിയിൽ അന്വഷിച്ചുവെങ്കിലും മുങ്ങുകയായിരുന്നു. മുമ്പും നിരവധി തവണ ഇയാൾ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്. എക്സൈസിൻെറ പാലക്കാട് യൂനിറ്റാണ് തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.