Posted On
date_range Updated On
date_range ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്ന് വിദേശ കറൻസികൾ പിടികൂടി
നെടുമ്പാശേരി: ദുബൈയിലേക്ക് പോകാനെത്തിയ കർണാടക സ്വദേശിയിൽ നിന്ന് 37.21 ലക്ഷം രൂപ മൂല്യംവരുന്ന ഇന്ത്യൻ, വിദേശ കറൻസികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. എമിറേറ്റ്സ് വിമാനത്തിൽ പോകാനെത്തിയ കർണാടക ഭട്കൽ സ്വദേശി സമൻ അഹമദിൽ നിന്നാണ് ബാഗേജ് പരിശോധനക്കിടെ ചെക്ക് ഇൻ ബാഗിൽ വിദഗ്ധമായി ഒളിപ്പിച്ച കറൻസികൾ കണ്ടെത്തിയത്.
1.48 ലക്ഷം സൗദി റിയാലും 1400 ഒമാൻ റിയാലും 5.5 ലക്ഷം ഇന്ത്യൻ രൂപയുമാണ് പിടികൂടിയത്. സിയാൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തിയ കറൻസികൾ പിന്നീട് കസ്റ്റംസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.