Posted On
date_range Updated On
date_range സുഗന്ധദ്രവ്യങ്ങളുടെ മറവിൽ മയക്കുമരുന്ന്; കസ്റ്റംസ് പരിശോധന ഊർജ്ജിതം
നെടുമ്പാശേരി: സുഗന്ധദ്രവ്യങ്ങളുടേയും മറ്റും മറവിൽ ലഹരിവസ്തുക്കളെത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധനകൾ ഊർജ്ജിതമാക്കി. സുഗന്ധദ്രവ്യങ്ങളുടേയും ഹെയർ ഓയിലുകളുടേയും കുപ്പികളിൽ ഹെറോയിൻ കൊണ്ടുവരുന്നുവെന്നതാണ് ഇൻറലിജൻസ് റിപ്പോർട്ട്.
ഇത്തരത്തിൽ കൊണ്ടു വന്ന ഹെറോയിൻ അടുത്തിടെ ഡൽഹി വിമാന താവളത്തിൽ പിടികൂടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ആഫ്രിക്കൻ രാജ്യങ്ങൾ വഴി വലിയ തോതിൽ ഹെറോയിൻ എത്തുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിലും നാല് മാസത്തിനിടയിൽ രണ്ട് തവണ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും ഹെറോയിൻ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.