Posted On
date_range Updated On
date_range ഒന്നരകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
തൃപ്പൂണിത്തുറ: ഒന്നരകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളെ ഹിൽപാലസ് പൊലീസ് പിടികൂടി. ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിനു സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി വന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ അക്ബർ ആലം (28), രോഹിത് ആലം (18) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30ന് ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എച്ച്. സമീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പോൾ മൈക്കിൾ, ബൈജു, അൻസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.