മീഡിയ വെര്‍ച്വല്‍ സമ്മിറ്റ് നടത്തി

കൊച്ചി: സിനിമ, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ മേഖലകളില്‍ കോവിഡ് മഹാമാരി ഉളവാക്കിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വെര്‍ച്വല്‍ സമ്മിറ്റ് നടത്തി. ഈ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന റോഡ്ട്രിപ്പ് ഇന്നൊവേഷന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു സമ്മിറ്റ്.

സിനിമ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ വക്താക്കള്‍, മീഡിയ പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമ്മിറ്റില്‍ നടന്‍ ഇടവേള ബാബു മോഡറേറ്ററായി. വിജയ് ബാബു, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, ആന്റണി പെരുമ്പാവൂര്‍, എം. രഞ്ജിത്ത്, ശ്രീകണ്ഠന്‍ നായര്‍, അനില്‍ അയിരൂര്‍, മൃണാള്‍, ബിന്ദു മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മിറ്റിന്റെ പൂര്‍ണരൂപം തിങ്കളാഴ്ച www.roadtripinno.com/virtualsummit ലും റോഡ്ട്രിപ്പിന്‍സ് ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും കാണാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.