തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്​റ്റ്​ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ വിവാഹം

മംഗല്യം -2020 സമാപന ദിവസത്തിൽ വിവാഹിതരായ വധൂവരന്മാർ ക്ഷേത്ര ട്രസ്​റ്റ്​

ഭാരവാഹികളോടൊപ്പം

തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്​റ്റി​െൻറ 'മംഗല്യം–2020' സമാപിച്ചു

ശ്രീമൂലനഗരം: തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്​റ്റ്​ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹവിവാഹം, മംഗല്യം -2020 സമാപിച്ചു. ആറു ദിവസങ്ങളായി നടന്ന സമൂഹ വിവാഹത്തി​െൻറ സമാപന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി.

ഈ വർഷം 12 യുവതികളുടെ വിവാഹം നടന്നു. 2013ൽ ആരംഭിച്ച 'മംഗല്യം സമൂഹ വിവാഹ പദ്ധതിയിൽ' 100 യുവതികളാണ് സുമംഗലികളായത്.

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായി നടന്ന ചടങ്ങിൽ തിരുവനന്തപുരത്തുനിന്ന് ഓൺലൈനായാണ് മന്ത്രി വധൂവരന്മാർക്ക് ആശംസയേകിയത്. കോവിഡ് മഹാമാരിക്കിടയിലും മാനദണ്ഡം പാലിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ച ക്ഷേത്ര ട്രസ്​റ്റിനെ മന്ത്രി അഭിനന്ദിച്ചു.

തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച നാലുകോടി ഉപയോഗിച്ച് നിർമിക്കുന്ന അന്നദാനമണ്ഡപത്തി​െൻറ നിർമാണ പുരോഗതി അവലോകനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത്​ അംഗം എം.കെ. കലാധരൻ, ട്രസ്​റ്റ്​ സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, വൈസ്​ പ്രസിഡൻറ്​ സി.പി. ഷാജി, ജോ. സെക്രട്ടറി പി.ജി. സുകുമാരൻ, ട്രസ്​റ്റ്​ അംഗങ്ങളായ കെ.കെ. ബാലചന്ദ്രൻ, രാകേഷ് മാടവന തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.