കൊച്ചി: ടൂറിസം മേഖലക്ക് ഉണർവേകാന്‍ തദ്ദേശ വിഭവ വിനോദ സഞ്ചാരം ലക്ഷ്യമിട്ട് എറണാകുളം ടൂറിസ്റ്റ് ഡെസ്ക് 'വീട്ടിലൊരു കൊച്ചുമീൻ തോട്ടം' പദ്ധതി തയാറാക്കി. നഗരത്തിലെ വീടുകള്‍, ഫ്ലാറ്റുകള്‍, അപ്പാര്‍ട്ടുമെൻറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മീന്‍തോട്ടങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ജൈവവളവും ലഭ്യമാവും. കുട്ടികള്‍ക്ക് വളര്‍ത്തുമത്സ്യ പരിപാലനത്തില്‍ താൽപര്യം ജനിപ്പിക്കാനും പദ്ധതി സഹായിക്കും. പ്രാദേശിക മത്സ്യ ഇനമായ നാടന്‍ കറൂപ്പ് അഥവാ കല്ലേമുട്ടി എന്ന അനാബസിനെയാണ് വളര്‍ത്തുന്നത്. 100 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഫൈബര്‍ ടാങ്കില്‍ 12 കുഞ്ഞുങ്ങളുണ്ടാകും. ഒഴുക്കില്ലാത്ത വെള്ളത്തില്‍ ഓക്സിജന്‍ ലഭിക്കാന്‍ കുളപായൽ ഒരുക്കിയിട്ടുണ്ട്. അടുക്കള അവശിഷ്ടമാണ് ആഹാരം. മത്സ്യ മാലിന്യ ലായനിയിലൂടെ അടുക്കളതോട്ടങ്ങള്‍ക്ക് വിള ലഭിക്കുന്ന ബയോ റെമഡിയേറ്റര്‍ സംവിധാനവും ടാങ്കിലുണ്ട്. ആറുമാസം കഴിയുമ്പോള്‍ മത്സ്യം വംശവര്‍ധന നടത്തും. വളര്‍ച്ചയെത്തിയവയെ ഭക്ഷ്യയോഗ്യമാക്കാം.
ശുചിത്വം നിലനിർത്താൻ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വെള്ളംമാറ്റണം. വെള്ളത്തില്‍ അമോണിയയുടെ അംശം കൂടുതലാണ്. ഇത് ചെടികൾക്ക് വളമാക്കാം. 1500 രൂപയാണ് മീൻതോട്ടത്തിെൻറ വില. എറണാകുളം ഡി.ടി.പി.സിയുടെ ബോട്ടുജെട്ടി പാര്‍ക്കിങ് ഏരിയയിലും ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലെ പാര്‍ക്കിങ് സെൻററിലും കുടുംബശ്രീ മുഖേന ബുക്കുചെയ്യാനും വാങ്ങാനും സംവിധാനം ഒരുക്കി. വിവരങ്ങള്‍ക്ക്: 9847331200, 9847044688.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.