കൊ​ച്ചി: കോ​വി​ഡ് കാ​ല​മെ​ന്നോ പ്ര​ള​യ​കാ​ല​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​രു​ട്ട് മാ​റ്റി​യ​വ​ർ, കൊ​ടു​ങ്കാ​റ്റി​ലും പ​ത​റാ​തെ നാ​ടി​ന് വെ​ളി​ച്ചം പ​ക​ർ​ന്ന​വ​ർ... രാ​പ​ക​ലി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന വൈ​ദ്യു​തി ബോ​ർ​ഡി​ലെ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം അ​ത്ര​മേ​ൽ മ​ഹ​ത്ത​ര​മാ​കു​ന്ന​ത് ഇ​ത്ത​രം ചി​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ്. ഈ ​സേ​വ​ന​ങ്ങ​ളെ ഗാ​ന​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ജീ​വ​ന​ക്കാ​ർ.

ഇ​ട​പ്പ​ള്ളി ഇ​ല​ക്ര്ടി​ക്ക​ൽ സെ​ക്​​ഷ​ൻ സീ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ് ഷൈ​ജു കേ​ള​ന്ത​റ എ​ഴു​തി​യ പെ​യ്തി​റ​ങ്ങി​യ മ​ഹാ​മാ​രി ത​ൻ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഇ​തി​ന​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. ജോ​ൺ​സ​ൺ മ​ങ്ങ​ഴ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ഉ​റു​മീ​സ് (ഇ​ല. സെ​ക്​​ഷ​ൻ അ​ങ്ക​മാ​ലി) ജേ​ഥു (ഇ​ല. സെ​ക്​​ഷ​ൻ, ചേ​രാ​ന​ല്ലൂ​ർ) ഷാ​ജി (മു​ൻ കോ​ൺ​ട്രാ​ക്ട്​ ജീ​വ​ന​ക്കാ​ര​ൻ) എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ല​പി​ച്ച​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ലെ 14 ജി​ല്ല​ക​ളി​ലെ​യും വി​വി​ധ ഓ​ഫി​സി​ലെ 50 ഓ​ളം ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ അ​വ​ർ ജോ​ലി ചെ​യ്യു​ന്നി​ട​ത്തു​നി​ന്ന് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ നൂ​റോ​ളം വി​ഡി​യോ​ക​ൾ ഒ​രു​മി​ച്ചു ചേ​ർ​ത്താ​ണ് സം​ഗീ​ത ആ​ൽ​ബം ത​യാ​റാ​ക്കി യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്.

വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലും ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലു​മാ​യി 50000 ത്തോ​ളം പേ​ർ വി​ഡി​യോ ക​ണ്ടു. ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ഭി​മാ​നം ഉ​ണ​ർ​ത്തു​ന്ന ഗാ​ന​മെ​ന്ന് കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബോ​ർ​ഡ് ഒ​ഫീ​ഷ്യ​ൽ പേ​ജി​ൽ വി​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​മു​ണ്ട്.

Tags:    
News Summary - KSEB Song go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.