അറസ്റ്റിലായ പ്രതികൾ
കോതമംഗലം: എ.ടി.എം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിലെ എസ്.ബി.ഐയുടെ എ.ടി.എം കവര്‍ച്ച ചെയ്യാൻ ശ്രമിക്കുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹ്സിൻ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയാണ് പിടികൂടിയത്.
പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഷഹജാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ചെറുവട്ടൂർ, കോട്ടേപ്പീടിക ഭാഗങ്ങളിലെ രണ്ടാഴ്ചക്കിടെ പത്തിൽപരം സ്ഥാപനങ്ങളിൽ മോഷണം നടത്തിയത്. നെല്ലിക്കുഴിയിൽ തൊഴിലാളികൾ എന്ന നിലയിൽ വീട് വാടകെക്കടുത്ത് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്.
മോഷണ കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, സബ് ഇൻസ്പെക്ടർ വിപിൻ, മാഹിൻ, സലിം, ഇ.പി. ജോയ്, ലിബു തോമസ്, എ.എസ്.ഐ ബിനു വര്‍ഗീസ്, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, ജിതേഷ്, സുനിൽ മാത്യു, സി.പി.ഒമാരായ അനൂപ്, എം.കെ. ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.