അറിയുന്നുണ്ടോ കുട്ടമ്പുഴയിലെ കുട്ടികളുടെ കാര്യം?

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസിക്കുടികളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഇത്തവണയും അപ്രാപ്യമാണ്. കോളനികളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓഫ് ലൈൻ ക്ലാസുകൾക്ക്​ ഒരുക്കിയ പരിമിത സൗകര്യങ്ങളും അടഞ്ഞുകിടക്കുകയാണ്.

സ്കൂളുകൾ ആരംഭിച്ച് രണ്ടാഴ്ചയാവുമ്പോഴും കുടികളിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാത്ത കുടികളിൽ മൊബൈൽ ​േറഞ്ച്​ എത്തിനോക്കുന്നുപോലുമില്ല.

ഒന്നോ രണ്ടോ കുടികളിൽ േറഞ്ച് അപൂർവം ചിലയിടങ്ങളിൽ ലഭിക്കുമെങ്കിലും എല്ലാവർക്കും മൊബൈലുമില്ല. മഴ തുടങ്ങിയാൽ വൈദ്യുതി മുടക്കവും പതിവാണ്. സോളാർ വൈദ്യുതി സൗകര്യമൊരുക്കിയ വിദ്യാകേന്ദ്രങ്ങൾ ഉണ്ടെങ്കിലും പൂർണമായും ഉപയോഗപ്പെടുത്താനും കഴിയുകയില്ല.

വാരിയം, തേര, തലവെച്ചുപാറ, കുഞ്ചിപ്പാറ, എളംബ്ലാശ്ശേരി കുടികളിലാണ് ഇപ്പോൾ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഇവിടെ മുതിർന്നവരിലെ 60 ശതമാനത്തിലധികം പേരും കോവിഡ് ബാധിതരായി കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, കോതമംഗലം നഗരസഭ തുടങ്ങിയ ഇടങ്ങളിലെ ഡൊമിസിലറി കെയർ സെൻററുകളിലാണ്.

ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാവുകയില്ലെന്ന മുന്നറിവിൽ ഓഫ്​ലൈൻ പഠനത്തിന്​ എസ്.എസ്.എയുടെ നേതൃത്വത്തിൽ കുടികളിലായി 22 കേന്ദ്രമാണ് ഒരുക്കിയത്. ഊരുപഠന കേന്ദ്രങ്ങളിൽ ഡിഷ് ടി.വി സ്ഥാപിച്ച്​ വിദ്യാർഥികൾക്ക് ക്ലാസ് നഷ്​ടപ്പെടാതിരിക്കാനുള്ള സൗകര്യം കഴിഞ്ഞ വർഷംതന്നെ ഒരുക്കിയിരുന്നു. എന്നാൽ, വൈദ്യുതിത്തകരാറും കാലവസ്ഥയും പലപ്പോഴും പഠനത്തെ ബാധിച്ചു. ഇതിനെ മറികടക്കുന്നതിന് ലാപ്ടോപ് സൗകര്യം ഒരുക്കുകയും ഒാരോ ആഴ്ചയിലെയും ക്ലാസുകൾ പെൻഡ്രൈവുകളിൽ ശേഖരിച്ച് പഠനകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള പ്രവൃത്തിയും പൂർത്തിയായിരുന്നു. ഇത്തരത്തിലാകുമ്പോൾ പഠനഭാഗങ്ങൾ ആവർത്തിച്ച് കാണാനുള്ള സൗകര്യം ലഭ്യമാവുകയും ചെയ്യും.

ട്രൈബൽ വകുപ്പുമായി യോജിച്ച് വിദ്യാർഥികൾക്ക് ടാബ് ലഭ്യമാക്കാനുള്ള നടപടി ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എപ്പോൾ നടപ്പാകുമെന്നത് ചോദ്യചിഹ്നമായിതന്നെ അവശേഷിക്കുകയാണ്.

'ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നു'

എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. അധ്യാപകരുൾ​െപ്പടെ ഇതൊരു ദൗത്യമായാണ് ഏറ്റെടുത്തിട്ടുള്ളത്. ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ മൊബൈൽ നെറ്റ്​വർക്ക് ലഭ്യമാക്കുന്നതിന്​ സേവനദാതാക്കളുമായി ചർച്ച നടത്തിയിരുന്നു, താൽക്കാലിക ടവറുകൾ സ്ഥാപിക്കുന്നതുൾ​െപ്പടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

ഹണി ജി. അലക്സാണ്ടർ,
ജില്ല വിദ്യാഭ്യാസ ഓഫിസർ, എറണാകുളം
Tags:    
News Summary - Do you know about the children of Kuttampuzha?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.